Friday, May 17, 2024
spot_img

സംസ്ഥാന സർക്കാർ പുരകത്തുമ്പോൾ വാഴവെട്ടുന്നു; കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും അഴിമതി കാട്ടി; തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും സംസ്ഥാന സര്‍കാര്‍ അഴിമതി നടത്തിയത് പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിയ പണമാണ് സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിച്ചത്. മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള പണമാണ് മോഷ്ടിച്ചത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വേണ്ടി വായ്ത്താരി പാടിയവര്‍ ഇപ്പോള്‍ എവിടെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം ഇ. ശ്രീധരന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ യഥാസമയം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട ശേഷമാണ് ബി.ജെ.പി നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പടുത്തിയത് അദ്ദേഹത്തിന്റെ സേവനം ആഗ്രഹിച്ചാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Latest Articles