Sunday, May 5, 2024
spot_img

ആശ്വാസക്കണക്ക്: രാജ്യത്ത് പ്രതിദിന രോഗികൾ ഒന്നര ലക്ഷത്തിൽ താഴെ; രോഗമുക്തി നിരക്ക് ഉയരുന്നു

ദില്ലി: കോവിഡിൽ ഇന്ന് രാജ്യത്ത് ആശ്വാസ കണക്കുകൾ (Latest Covid Updates In India). ഒന്നര ലക്ഷത്തിൽ താഴെയാണ് ഇന്നത്തെ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിൽ 1,49,394 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 1,072 മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ മരണ സംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 5,00,055 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പ്രതിദിന ടിപിആർ 9.27 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേർ രോഗമുക്തരായി. 95.39 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 14,35,569 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 168.47 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്.

സംസ്ഥാനത്ത് ഇന്നലെ 42,677 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്

Related Articles

Latest Articles