Sunday, May 5, 2024
spot_img

കോവിഡ് കണക്കുകൾ കുറയുന്നില്ല; ജാഗ്രത കൂട്ടണം….കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പോസിറ്റീവ് കേസുകളും 817 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ 3,07,09,557 ആയി. ആകെ മരണം 4,05,028 ആയി. രോഗമുക്തി നിരക്ക് 97.18%. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,60,704 ആയി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. കഴിഞ്ഞ 17 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് ഇന്ത്യയിലെ ടിപിആർ.

അതേസമയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുറയാത്ത അവസ്ഥയാണിപ്പോഴും. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് കേന്ദ്രം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles