Sunday, May 5, 2024
spot_img

ആശ്വാസക്കണക്ക്: 71,365 പേർക്ക് മാത്രം രോഗം; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ദില്ലി: കോവിഡിൽ കൂടുതൽ ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ മാത്രം (Covid Updates In India) രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,24,10,976 ആയി. രാജ്യത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,72,211 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്.

നിലവിൽ 8,92,828 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 1,70,87,06,705 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ 1,217 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 5,05,279 ആയി ഉയർന്നു. സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം കുറയുകയാണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 29,471 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles