Thursday, May 2, 2024
spot_img

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കും; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000വരെ ഉയരാം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; അവലോകനയോഗം ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം നാളെ ഓൺലൈനായി ചേരും. . കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളിൽ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതൽ 30,000 വരെയായി വർധിക്കുമെന്നാണ് വിലയിരുത്തൽ.

ഇളവുകൾ പ്രഖ്യാപിച്ച്‌ രണ്ടാഴ്ച പിന്നിടുമ്പോൾ രോഗസ്ഥിരീകരണനിരക്ക് ഉയരുകയാണ്.ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗൺ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആര്‍ 17 ശതമാനത്തിന് മുകളിലാണ് . ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു സാധ്യതയില്ലെങ്കിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള നടപടികളെക്കുറിച്ചായിരിക്കും സര്‍ക്കാര്‍ പ്രധാനമായും ചിന്തിക്കുക. അതോടൊപ്പം വാക്‌സിനേഷന്‍ പരമാവധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌. അതേസമയം സംസ്ഥാനത്ത് ഇന്നലെ 10,402 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles