Tuesday, December 30, 2025

രാജ്യത്ത് 43,393 പേര്‍ക്ക് കൊവിഡ് ; കേരളമുള്‍പ്പടെ സംസ്ഥാനങ്ങളില്‍ കുറയാതെ രോഗബാധ; ആകെ മരണം 4.05 ലക്ഷമായി ഉയര്‍ന്നു

ദില്ലി: രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 4.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 911 മരണമാണ് ഇന്നലെ മാത്രം കോവിഡ് മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.05 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.19 ശതമാനമാണ്. തുടര്‍ച്ചയായ 18ആം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% ത്തില്‍ താഴെയാണ്.

ആകെ 36,89,91,222 പേർക്ക് ഇതുവരെ വാക്സീൻ നൽകിയിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 40,23,173 വാക്സീൻ നൽകിയിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 40,23,173 വാക്സീൻ നൽകി. അതേസമയം പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിൽ രാജ്യത്തെ കൊവിഡ‍് വ്യാപനത്തിലെ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിൽ തന്നെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനതോത് കുറയാത്തതിലെ ആശങ്കയാണ് മോദി പ്രധാനമായും പങ്കുവച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles