Monday, April 29, 2024
spot_img

രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ്; 415 മരണം; 126 കോടി കടന്ന് വാക്സിന്‍ വിതരണം

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,603 പേർക്ക് കൂടി കോവിഡ് (Covid) സ്‌ഥിരീകരിച്ചു.നിലവില്‍ 99,974 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ്. രോഗം മൂലം 415 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. 4995 പേർക്കാണ് ഇന്നലെ കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 44 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 3,40,53,856 ആളുകൾ ഇതുവരെ രോഗമുക്‌തി നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.35 ശതമാനമായി തുടരുകയാണ്. ദേശീയ രോഗമുക്തി നിരക്ക് 98.35 % ആണ്.തുടര്‍ച്ചയായ 160ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്.

കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 126.53 കോടി (1,26,53,44,975) പിന്നിട്ടു. 1,31,55,745 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 138 കോടിയിലധികം (1,38,95,38,030) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്

Related Articles

Latest Articles