Wednesday, September 23, 2026

രാജ്യത്ത് 24 മണിക്കൂറില്‍ 16,678 പുതിയ കോവിഡ് കേസുകള്‍; മരണം 42

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ കണക്ക് അപേക്ഷിച്ചാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കുറവ് രേഖപ്പെടുത്തിയത്. 16,678 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 4,36,22,651 ആയി ഉയര്‍ന്നു.

കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 42 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,25,428 ആയും ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 1,30,713 ആയി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്തെ ആകെ രോഗബാധിതരില്‍ 4,29,68,533 പേരും ഇതിനോടകം കോവിഡ് മുക്തി നേടിയിട്ടുണ്ട്. 98.50 ശതമാനമാണ് രാജ്യത്തെ നിലവില്‍ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനവുമാണ്.

Related Articles

Latest Articles