Monday, April 29, 2024
spot_img

ഒമാനിലും കോവിഡ് പടരുന്നു? ഇന്ന് മാത്രം10 മരണം; 1072 പേർക്ക് രോഗം സ്ഥിരീകരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ ഇന്ന് മാത്രം 1072 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടം രോഗ ബാധിതരുടെ എണ്ണം 46,178 ആയി ഉയർന്നു. രോഗബാധയെ തുടർന്ന് ഇന്ന് ഇതുവരെ 10 പേർ മരിച്ചു . ഇതാദ്യമായിട്ടാണ് ഒറ്റ ദിവസത്തിനിടയിൽ ഒമാനിൽ ഇത്രയും പേർ മരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 213 ആയി.

അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 799 പേര്‍ ഒമാന്‍ സ്വദേശികളും 273 പേര്‍ പ്രവാസികളുമാണ്. 458 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത് . ഇവരില്‍ 121 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Articles

Latest Articles