ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ,85,914 പേര്‍ക്കു കൂടി കൊവിഡ് (Covid19) സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 665 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 2,99,073 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ രോഗബാധിതര്‍ 22,23,018 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കര്‍ണാടകയിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ് . മൂന്നര ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി. അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 59.50 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 163 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,69,745 പരിശോധനകള്‍ നടത്തി. ആകെ 72.05 കോടിയിലേറെ (72,05,72,178) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

