Saturday, April 20, 2024
spot_img

ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നല്കിത്തുടങ്ങാം ; അംഗീകാരവുമായി കേന്ദ്ര ആരോഗ്യമ​ന്ത്രാ​ല​യം

ദില്ലി : ഇനിമുതൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു സം​ബ​ന്ധി​ച്ച ദേ​ശീ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തോ ഏ​റ്റ​വും അ​ടു​ത്തു​ള്ള കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി​യോ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് മു​ൻ​പാ​യി ഇ​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​ർ​ഭി​ണി​ക​ളെ പൂ​ർ​ണ​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്ക​ണം, ശേഷം അവരുടെ സമ്മതത്തോടെ മാത്രമേ വാക്‌സിൻ നൽകാവൂ എന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​.

Related Articles

Latest Articles