Friday, April 26, 2024
spot_img

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന; 31,923 പേർക്ക് രോഗം; 19,675 രോഗികളും കേരളത്തിൽ

ദില്ലി: രാജ്യത്ത് കോവിഡ് (Covid) രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,923 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31,990 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,28,15,731 ആയി ഉയർന്നു. ആകെ 4,46,050 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണമടഞ്ഞത്.

കേരളത്തിലും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം 19,675 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ (Kerala) വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,373 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,61,026 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി 83,39,90,049 ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. 71,38,205 ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ (Central Government) അറിയിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതം ധനസഹായം നൽകുമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്. ഭാവിയിൽ മരിക്കുന്നവർക്കും ഈ തുക നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles