Friday, May 17, 2024
spot_img

എം.സി ജോസഫൈനെതിരെ സിപിഐഎമ്മിന് മുന്നിലുണ്ടായിരുന്നത് പരാതിക്കൂമ്പാരം; പരാതി നല്‍കിയവരില്‍ പാര്‍ട്ടി അംഗങ്ങള്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി രാജിവച്ച എം സി ജോസഫൈനെതിരെ സിപിഐഎമ്മിന് മുന്നിലുണ്ടായിരുന്നത് പരാതിക്കൂമ്പാരമെന്ന് റിപ്പോർട്ട്. പാര്‍ട്ടി അംഗങ്ങളുടേതടക്കമുള്ള പരാതികള്‍ കൂടി പരിഗണിച്ചാണ് ജോസഫൈനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എം സി ജോസഫൈന്റെ പരുഷമായ പെരുമാറ്റത്തിനെതിരെയാണ് സിപിഐഎമ്മിന് കൂടുതല്‍ പരാതികള്‍ ലഭിച്ചിരുന്നത്. സഹായം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്നുവെന്ന് പരാതി നല്‍കിയവരില്‍ പാര്‍ട്ടി അംഗങ്ങള്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെയുണ്ട്. സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടു.

അതേസമയം, എം.സി ജോസഫൈന്റെ രാജി അംഗീകരിക്കപ്പെട്ടതോടെ എത്രയും വേഗം പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ പേരിനാണ് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കം. സംസ്ഥാന സമിതിയംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിയമ്മ, ടി എന്‍ സീമ, സി എസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരുകളും സജീവമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles