Sunday, January 11, 2026

ചൈനീസ് സ്തുതി: സിപിഎമ്മിൽ പൊട്ടിത്തെറി; എസ്ആർപിക്കെതിരെ പ്രതിനിധികളുടെ രോക്ഷം അണപൊട്ടി ഒഴുകി; രൂക്ഷ വിമർശനവുമായി പാറശ്ശാല ഏരിയ കമ്മിറ്റി

തിരുവനന്തപുരം: സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന (China) അനുകൂല നിലപാട് തള്ളി സിപിഎം പാറശാല ഏര്യാ കമ്മിറ്റി. ഇന്നത്ത സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത സംസാരിച്ച പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് നേതൃത്വത്തിൻ്റെ ചൈനീസ് സ്തുതിയെ വിമർശിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ചൈന സഹായിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്‍റെ തന്നെ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ചൈനാ അനുകൂല പ്രസംഗം നടത്തിയത് വലിയ വിവാദമായിരുന്നു. ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു.

Related Articles

Latest Articles