Thursday, May 2, 2024
spot_img

കോവിഡ് വ്യാപനം രൂക്ഷമെന്ന് ആരോ​ഗ്യമന്ത്രി: സി.​പി.​എം തൃശൂര്‍ ജി​ല്ല സ​മ്മേ​ള​നം മാറ്റില്ലെന്ന് തീരുമാനം

തൃശൂർ: കേരളത്തിൽ അതിതീവ്രമായി കോവിഡ് വ്യാപിക്കുന്നെന്ന് ആരോ​ഗ്യമന്ത്രി വിലയിരുത്തിയ സാഹചര്യത്തിലും പിന്നോട്ട് നിൽക്കാതെ സിപിഎം. കോവിഡ് നിയന്ത്രണങ്ങളെ ലംഘിച്ച് സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ 21ന് ​തു​ട​ക്കമാകുമെന്നാണ് റിപ്പോർട്ട്.

സ​മ്മേ​ള​നം രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. 23ന് ​ഉ​ച്ച​വ​രെ 175 പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും.

സ​മ്മേ​ള​ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ പ​ത്തി​ന് മുമ്പ് പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​തി​നാ​ല്‍ മാ​റ്റി​വ​യ്ക്കാ​നാ​കി​ല്ല. തൃ​ശൂ​ര്‍ ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ 175 പ്ര​തി​നി​ധി​ക​ള്‍ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ സു​ഗ​മ​മാ​യി പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യും. പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​ല്ലാം ര​ണ്ടു ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രാ​ണെ​ന്നും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍. അ​ട​ക്ക​മു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ര്‍ഗീ​സ് പ​റ​ഞ്ഞു. ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പാ​ലി​ച്ചും നി​യ​മാ​നു​സൃ​ത​വു​മാ​യി മാ​ത്ര​മേ സ​മ്മേ​ള​നം ന​ട​ത്തൂ എ​ന്ന് സി.​പി.​എം നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Related Articles

Latest Articles