Thursday, March 28, 2024
spot_img

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ നിങ്ങൾ ഇനി കഷ്ട്ടപ്പെടേണ്ട; ഈ പോഷകാഹാരങ്ങൾ കഴിക്കാം

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ അതിന് കൃത്യമായി എന്തൊക്കെ ചെയ്യണം എന്ന് പലർക്കും അറിയില്ല. ഇതിനായി ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. പഴങ്ങളിലും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ നിരവധി പോഷക മൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചർമ്മത്തിന് എന്നും ആരോഗ്യം നിലനിൽക്കും. പോഷകം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് പരിചയപ്പെടാം.

മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ ഏറ്റവും ഗുണമുള്ള ഒന്നാണ് വിറ്റാമിൻ സി. ഇത് അടങ്ങിയിട്ടുള്ള ഫല വർഗ്ഗങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. പേരക്ക, കറുത്ത ഉണക്കമുന്തിരി, ഗ്രീൻ പെപ്പർ, ഓറഞ്ച്, കാബേജ്, പപ്പായ എന്നിവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ലതാണ്.

അടുത്തതാണ് വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ. ചർമ്മം പരുക്കനായി തോന്നുന്നുണ്ടെങ്കിൽ വിറ്റാമിൻ ഇ യുടെ അഭാവത്തിന്റെ സൂചനയാണ് നൽകുന്നത്. ബീഫ്, മാമ്പഴം, കാരറ്റ്, ചേന, മത്തങ്ങ, ചെറി എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

അടുത്തതാണ് വിറ്റാമിൻ ബി-2. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ വിറ്റാമിൻ ബി-2 സഹായിക്കും. പയറുവർഗ്ഗങ്ങൾ, ബദാം, ചിക്കൻ, സൂര്യകാന്തി വിത്തുകൾ, സോയാബീൻ എന്നിവയിൽ വിറ്റാമിൻ ബി-2 അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ലതാണ്.

Related Articles

Latest Articles