Thursday, September 24, 2026

നേതാക്കളുടെ മിനി കൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണ്; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം, എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് കമ്മിറ്റി

കൊച്ചി: സിഐടിയു നേതാവ് മിനികൂപ്പര്‍ വാങ്ങിയ സംഭവത്തിന് പിന്നാലെ സിപിഐഎമ്മിൽ വലിയ ചർച്ചകൾ പുകയുകയാണ്. നേതാക്കളുടെ മിനികൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത് തെറ്റാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഉചിതമായെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മിനി കൂപ്പര്‍ വാങ്ങി ചിത്രം ഫേസ് ബുക്കില്‍ പങ്കുവെച്ചതോടെയാണ് സിഐടിയു നേതാവ് അനില്‍കുമാര്‍ വിവാദത്തിലായത്. തുടര്‍ന്ന് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കി. എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. സംഘടനാതലത്തില്‍ ഇടപെടല്‍ വേണമെന്നും വിവാദങ്ങള്‍ തിരിച്ചടിയായെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍.

Related Articles

Latest Articles