Sunday, October 4, 2026

സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കം: വെട്ടിനിരത്തലിന് ഒരുങ്ങി നേതൃത്വം

സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കം: വെട്ടിനിരത്തലിന് ഒരുങ്ങി നേതൃത്വം | CPM

സിപിഎം നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമാകുമ്പോള്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ ഉറപ്പായി. പല പ്രമുഖ നേതാക്കന്‍മാരുടേയും, ജനപ്രതിനിധികളുടേയും പേരില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുളളത്. അമ്പലപ്പുഴ മണ്ഡലത്തില്‍ മുന്‍ മന്ത്രിയും, മുതിര്‍ന്ന നേതാവുമായി ജി.സുധാകരന് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മണ്ഡലത്തിലെ പ്രചാരണത്തില്‍ അദ്ദേഹം തീരെ സജീവമായിരുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന നേതൃയോഗത്തില്‍ ഇത് പ്രധാന ചര്‍ച്ചയാകും.

മറ്റൊരു പ്രധാന വിഷയം കുറ്റ്യാടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.പി.കുഞ്ഞഹമ്മദ് കുട്ടിക്ക് പാര്‍ട്ടി കോഴിക്കോട് ജില്ലാ ഘടകമെടുത്ത നടപടികളാണ്. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്നാണ് കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിന് എതിരെ കുഞ്ഞഹമ്മദ്കുട്ടിനല്‍കിയ അപ്പീല്‍ നേതൃയോഗം പരിഗണിക്കും.

കെ.എം.മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ വക്കീല്‍ ഇന്നലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതും മുട്ടില്‍ മരംമുറി കേസും, വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷ എം.സി.ജോസഫൈന് നേരേ ഉയരുന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നിരവധി വെട്ടിനിരത്തലുകള്‍ ഇത്തവണത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles