Thursday, May 23, 2024
spot_img

വൈറസ് മൃഗങ്ങളെയും കാർന്നെടുക്കുന്നു; ശ്രീക്കുട്ടിയ്ക്ക് പിന്നാലെ, കാപ്പുകാട് അർജുനും ചരിഞ്ഞു

കോട്ടൂർ: കോട്ടൂരിൽ വീണ്ടും ആനക്കുട്ടി ചരിഞ്ഞു. കാപ്പുകാട് അർജ്ജുൻ എന്ന ആനക്കുട്ടിയാണ് ചരിഞ്ഞത്. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സന്ദർശകരുടെ കണ്ണിലുണ്ണി ആയിരുന്ന ഒന്നര വയസ്സുകാരി ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ആനപ്രേമികളെ സങ്കടത്തിലാഴ്ത്തി അർജുനും വിടപറഞ്ഞത്.

ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെർപസ് എന്ന അപൂർവ വൈറസ് ആണ് അർജുന്റെ മരണത്തിനും കാരണമായത്. ഇതേ വൈറസ് മൂലമാണ് ശ്രീക്കുട്ടി എന്ന ആനയും ചരിഞ്ഞത്. വൈറസ് ബാധ മൂലം കേന്ദ്രത്തിലെ പത്ത് ആനക്കുട്ടികൾ കൂടി ഗുരുതരാവസ്ഥയിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles