Saturday, April 20, 2024
spot_img

ജാ​മ​ർ, സി​സി​ടി​വി..! പി​എ​സ്‌സി ത​ട്ടി​പ്പ് ത​ട​യാ​ൻ ശി​പാ​ർ​ശ​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്

പി​എ​സ്‌‌സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ശി​പാ​ർ​ശ​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്. പി​എ​സ്‌സി​യു​ടെ നി​ല​വി​ലെ പ​രീ​ക്ഷാ​രീ​തി ക്ര​മ​ക്കേ​ടി​നു വ​ഴി​വ​യ്ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി പി​എ​സ്‌സി​ക്കു ക​ത്തു ന​ൽ​കി​യ​ത്.

മൊ​ബൈ​ൽ ഫോ​ണ്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പ​രീ​ക്ഷാ ഹാ​ളി​ൽ വി​ല​ക്കു​ക, ഇ​തി​നാ​യി ശാ​രീ​രി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക, പ​രീ​ക്ഷാ ഹാ​ളി​ൽ വാ​ച്ച് നി​രോ​ധി​ക്കു​ക, സ​മ​യം അ​റി​യാ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ ക്ലോ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക, ആ​ൾ​മാ​റാ​ട്ട​വും കോ​പ്പി​യ​ടി​യും ത​ട​യാ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ക, പ​രീ​ക്ഷാ പേ​പ്പ​റു​ക​ൾ മ​ട​ക്കി കൊ​ടു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക്കും സീ​ൽ ചെ​യ്ത് മ​ട​ക്കി ന​ൽ​കു​ക, മൊ​ബൈ​ൽ ജാ​മ​ർ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​ണു ക​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

പ​രീ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​ക്കാ​ൻ ന​ട​പ​ടി വേ​ണം, ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ഗ​ണം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം സീ​റ്റിം​ഗ് മാ​റ്റ​ണം, ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ​ക്ക് യോ​ഗ്യ​ത നി​ശ്ച​യി​ക്ക​ണം തു​ട​ങ്ങി​യ​വ​യും പ​രീ​ക്ഷാ ത​ട്ടി​പ്പ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് സം​ഘം നി​ർ​ദേ​ശി​ക്കു​ന്ന​താ​യി ക​ത്തി​ൽ പ​റ​യു​ന്നു.

Related Articles

Latest Articles