Wednesday, May 8, 2024
spot_img

ഭജന പാടുമ്പോൾ ശബ്ദം കുറക്കാൻ തയ്യാറാവത്തതിനാൽ ടിവി ഓഫ് ചെയ്തു; ദേഷ്യത്തിൽ ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി, തടയാനെത്തിയ ഭർത്താവിന് മർദ്ദനം

മഹാരാഷ്ട്ര: ടെലിവിഷൻ ഓഫ് ചെയ്തതിന്റെ ദേഷ്യത്തിൽ ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെയിലാണ് അറുപതുകാരിയായ വൃഷാലി കുല്‍ക്കര്‍ണിയുടെ വിരലുകൾ മരുമകളായ വിജയ കുൽക്കർണി കടിച്ചു മുറിച്ചത്. ആക്രമണം തടയാനെത്തിയ ഭർത്താവിനെയും വിജയ കുൽക്കർണി മർദ്ദിച്ചു. വൃഷാലി കുല്‍ക്കര്‍ണിയുടെ പ്രാതിയിൽ പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഭജന പാടുന്നതിനിടെ ടെലിവിഷൻ്റെ ശബ്ദം കുറയ്ക്കാൻ വൃഷാലി മരുമകളോട് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിനു തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ വൃഷാലി ടെലിവിഷൻ ഓഫ് ചെയ്തു. ഇതിൽ ദേഷ്യപ്പെട്ടാണ് യുവതി ഭർതൃമാതാവിൻ്റെ മൂന്ന് വിരലുകൾ കടിച്ചെടുത്തത്. ഇത് തടയാനെത്തിയ ഭർത്താവിനെയും യുവതി മർദ്ദിച്ചു.

Related Articles

Latest Articles