‘ഇത് പഴയ കേരളമല്ല’ എന്നാണ് നേതാക്കന്മാർ വാദിക്കുന്നത്.എന്നാൽ അതിലും കഷ്ടമാണ് ഇന്നത്തെ കേരളത്തിന്റെ ഗതി.പണ്ട് കാലത്ത് നിലനിന്നിരുന്ന പോലീസ് രാജ് തിരിച്ച് വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ ?.വിശ്വസിച്ചേ മതിയാവൂ.പോലീസിന്റെ ഗുണ്ടായിസവും പകപോക്കലും കലിയും തുടങ്ങിയ എല്ലാ അഴിഞ്ഞാട്ടവും തീർക്കുന്നത് സാധാരണക്കാരന് മേൽ ആയിരിക്കുകയാണ്.ഒന്നോ രണ്ടോ മൂന്നോ തവണ അല്ല.ഹീറോയിസം കാണിക്കേണ്ടത് മനുഷ്യ ജീവനുകളുടെ നെഞ്ചത്ത് അല്ല.ശിക്ഷ ലഭിച്ചിട്ടും ഇത് അനുസരിക്കാതെയും അവഗണിച്ചും ഈ ഗുണ്ടായിസം പോലീസ് തുടരുന്നത് തീർച്ചയായും അധികൃതരുടെ അനാസ്ഥ മാത്രമാണ്.വോട്ട് വാങ്ങി അധികാരത്തിലെത്താൻ മാത്രമേ അധികാരികൾക്ക് കഴിഞ്ഞിട്ടുള്ളൂ എന്നാൽ ആ വോട്ട് ചെയ്യുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ആപത്ത് ഇല്ലാതെ കാത്ത് സംരക്ഷിക്കാനും അധികാരത്തിലിരുന്ന സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്.കിറ്റ് നൽകിയാൽ നമ്മുടെ പണി കഴിഞ്ഞെന്ന് ചിന്തിക്കരുത്.പോലീസിന് കുതിര കേറാൻ ഉള്ളതല്ല സാധാരണക്കാരന്റെ ജീവൻ.
ഇന്ന് തൃപ്പുണിത്തറയിലും സാധാരക്കാരന് മേൽ അഭ്യാസം ഇറക്കിയിരിക്കുകയാണ് പോലീസ്.ഹീറോയിസത്തിൽ ഇല്ലാതായത് കുടുംബത്തിന്റെ ഏക അത്താണിയെ ആണ്.തൃപ്പുണിത്തറ സ്വദേശി മനോഹരൻ ആണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്. കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്‌റ്റേഷനിൽ കൂടുതൽ സമയം മനോഹരനെ നിർത്തുകയാണ് ചെയ്തത്. അതേസമയം പൊലീസ് കസ്റ്റഡിയിൽ മനോഹരന് മർദ്ദനമേറ്റിരുന്നു എന്നും ആരോപണ ഉയരുന്നുണ്ട്. അതേസമയം സംഭവത്തിൽ എസ് ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പ്രതിഷേധം ശക്തമാണ്. ഈ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാർക്കെതിരെയും നടപടി എടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഒാടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ് ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മനോഹരന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

