Tuesday, October 27, 2026

ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്.സമൂഹമദ്ധ്യമത്തിൽ തന്നെ അധിക്ഷേപിച്ചെന്ന തരത്തിൽ നടി പരാതി നൽകിയിരുന്നു പരാതിയെത്തുടർന്ന് 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു .പിന്നാലെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശി ഇന്നലെ അറസ്റ്റിലായി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ഹണി റോസ് രം​ഗത്തെത്തി. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ്. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചോ, തന്നെക്കുറിച്ചോ ക്രിയാത്മകമായോ, സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ല. തന്റെ നേരെ അശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് താൻ രംഗത്തെത്തുമെന്ന് ഹണി റോസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാ പണ്ഡിതമാന്യൻമാരേ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണിറോസ് എന്ന ഞാൻ യുദ്ധംപ്രഖ്യാപിക്കുന്നുവെന്നും ഹണി റോസ് സാമൂഹിക മദ്ധ്യമത്തിൽ കുറിച്ചു.

Related Articles

Latest Articles