Tuesday, September 29, 2026

ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, തമിഴ്‌നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

ദില്ലി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെത്തുടര്‍ന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മാമല്ലപുരത്തിനും ഇടയില്‍ തീരം തൊടുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുത്. ചുഴലിക്കാറ്റ് തീരം തൊടുമ്ബോള്‍ കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലാണ് നീങ്ങുന്നത്.

Related Articles

Latest Articles