Saturday, October 31, 2026

ബംഗാള്‍ ഉള്‍കടലില്‍ ചുഴലികാറ്റിന് സാധ്യത; കേരളത്തില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 23 വരെ വ്യാപകമഴ

വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിച്ചേര്‍ന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തുടര്‍ന്നു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറബികടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.

ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 19) മുതല്‍ ഒക്ടോബര്‍ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇടി മിന്നലിനും ഒക്ടോബര്‍ 19,20 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Related Articles

Latest Articles