Saturday, April 27, 2024
spot_img

സിത്രാങ് ചുഴലിക്കാറ്റ് ; ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ; നാല് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച് സിത്രാങ്. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഇന്നലെ രാത്രി 9.30 നും 11.30 നും ഇടയില്‍ ബാരിസലിന് സമീപം ബംഗ്ലാദേശ് തീരം കടന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗ്ലാദേശിലെ ഭോല, നരെയില്‍ ജില്ലകളില്‍ സിത്രാങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 11 പേര്‍ മരണപ്പെട്ടു.

ഇന്നലെ മുതല്‍ ശക്തമായ മഴയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. അസമിലെ ഗുവാഹത്തിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. പശ്ചിമ ബംഗാളില്‍ കടലിനടുത്തേക്ക് പോകരുതെന്ന് ടൂറിസ്റ്റുകളോടും പ്രദേശവാസികളോടും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നു . സിത്രാങ് ചുഴലിക്കാറ്റിനെ കുറിച്ച് ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലാന്‍ഡ് എന്നിവയുള്‍പ്പെടെ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ന് കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചിരുന്നു അതിനാൽ ഈ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles