Saturday, September 26, 2026

മൃതദേഹം കൊണ്ടുപോകാനെടുത്തത് മുളയുടെ സ്ട്രെച്ചര്‍; വിമർശനമുയർത്തി മനുഷ്യാവകാശ കമ്മിഷന്‍

കൊല്ലം: ആംബുലന്‍സ് കിട്ടാത്തതു മൂലം മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ മുളകള്‍ ഉപയോഗിച്ചു താല്‍ക്കാലിക സ്ട്രെച്ചര്‍ ഉണ്ടാക്കിയതു പോലുള്ള സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിനു കളങ്കമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

കലക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനമൊരുക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദേശം നല്‍കി.

തെന്മല കോളനി നിവാസി കറുപ്പുസ്വാമിയുടെ ഭാര്യ ശ്വാസതടസ്സം മൂലം മരിച്ച മല്ലികാമ്മയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നു മുള ഉപയോഗിച്ചു നിര്‍മിച്ച സ്ട്രെച്ചറില്‍ ആണു മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത്.

Related Articles

Latest Articles