Sunday, October 4, 2026

പവൻ കല്യാണിനെതിരെ വധഭീഷണി സന്ദേശം ! പോലീസ് അന്വേഷണം ആരംഭിച്ചു

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെതിരെ വധഭീഷണി. ഇന്ന് വൈകുന്നേരമാണ് ടെലിഫോണിലൂടെ അജ്ഞാതനായ ഒരാളുടെ അസഭ്യവർഷവും ഭീഷണി സന്ദേശവും എത്തിയത്. ഭീഷണി സന്ദേശത്തെ തുടർന്ന് അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ നിയമസഭയിൽ സോഷ്യൽ മീഡിയ ദുരുപയോഗ സംരക്ഷണ ബില്ലിന് വേണ്ടി പവൻ കല്യാൺ വാദിച്ചിരുന്നു. പൊതുപ്രവർത്തകരെയും സ്ത്രീകളെയും ലക്ഷ്യമിടുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗം ചെയ്യുന്നതും കല്യാൺ എടുത്തുകാണിച്ചു. ഈ പ്രവണത ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയാനും ഡിജിറ്റൽ ദുരുപയോഗത്തിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കാനുമാണ് നിർദ്ദിഷ്ട ബിൽ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles