Saturday, May 18, 2024
spot_img

രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍? മഴവില്‍ സഖ്യത്തിന് സാധ്യത

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രജനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ പേരിലാവും പുതിയ രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുക.

രജനീകാന്തിന്റെ ഉപദേശകരിലൊരാളായ തമിഴരുവി മണിയന്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം. സെപ്റ്റംബറില്‍ സംസ്ഥാനജാഥ നടത്തുമെന്നും രജനികാന്ത് അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

എഐഎഡിഎംകെയിലെ ഒരു വിഭാഗം പാര്‍ട്ടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍കക്ഷി സഖ്യത്തിനൊപ്പം ചേരുമെന്നും സൂചനയുണ്ട്. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും. മറ്റ് പാര്‍ട്ടികളെ കൂടി ച്ചേര്‍ത്ത് മഴവില്‍ സഖ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് രജനികാന്തിന്റെ പദ്ധതി.

Related Articles

Latest Articles