Friday, October 9, 2026

ബ്ളാസ്റ്റേഴ്സിനു തോൽവി ;
ഈസ്റ്റ് ബംഗാളിനെതിരെ തോൽവി രുചിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

കൊൽക്കത്ത : വരും മത്സരങ്ങൾ നിർണ്ണായകമാക്കി കൊണ്ട് ഇന്നത്തെ ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളബ്ലാസ്റ്റേഴ്സിനു തോൽവി പിണഞ്ഞു . ക്ലെയ്റ്റൻ സിൽവയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ വിജയതീരമണഞ്ഞു. മത്സരത്തിന്റെ 77–ാം മിനിറ്റിലാണ് ക്ലെയ്റ്റൻ സിൽവയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത് ഈസ്റ്റ് ബംഗാൾ വിജയഗോൾ വലയിലേക്ക് ആഴ്ന്നിറങ്ങിയത്. നടപ്പു സീസണിൽ സിൽവയുടെ 10–ാം ഗോളാണിത്. ആദ്യപകുതിയിൽ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈർ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായത് ആശ്വാസമായി.

തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് 16 കളികളിൽനിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിർത്തി.16 കളികളിൽനിന്ന് 15 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തു തന്നെ തുടരുന്നു. തുടർ‌ച്ചയായ നാലു തോൽവികൾക്കു ശേഷമാണ് ഈസ്റ്റ് ബംഗാൾ വിജയവഴിയിൽ തിരിച്ചെത്തിയത്. ബ്ലാസ്റ്റേഴ്സ് , കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Related Articles

Latest Articles