Monday, May 6, 2024
spot_img

രാജ്യതലസ്ഥാനത്ത് ആലിപ്പഴവർഷവും കൊടുങ്കാറ്റും; കാറ്റിൽ കാറുകൾ നീങ്ങി, വിമാനങ്ങൾ വൈകി; കനത്ത നാശം

 

ദില്ലി:ദില്ലിയിൽ ശക്തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും.ദില്ലിയിലെ നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു.

ദില്ലിയിലെ മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ പുറപ്പെടാൻ വൈകി.

എന്നാൽ കാറ്റിന്റെ ശക്തിയിൽ റോഡിൽ നിന്ന് കാറുകൾ നീങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ചയും ദില്ലിയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു.

അതേസമയം മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ദില്ലിയ്ക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ കനത്ത ചൂടായിരുന്നു.

Related Articles

Latest Articles