മാള: വീട്ടില്‍ വച്ച് പ്രസവം നടത്തിയ യുവതിയുടെ കുഞ്ഞ് മരിച്ചു. തുടർ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്.
തൃശൂര്‍ പുത്തന്‍ചിറയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു യുവതി വീട്ടില്‍ വച്ച് പ്രസവിച്ചതും ശക്തമായ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കുണ്ടായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍, പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമെ കുഞ്ഞിന്റെ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

