Sunday, September 20, 2026

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യം !ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെടുന്നു.

“കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം. പുതിയ ഡാം വേണമെന്നതുതന്നെയാണ് ആവശ്യം. 130 വർഷം പഴക്കമുള്ള ഡാമാണ് നിലവിലുള്ളത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയും. പുതിയ ഡാം പുതിയ കരാർ എന്നതായിരുന്നു കേരളം മുന്നോട്ടു വെച്ചിരുന്നത്. അതോടെപ്പം തമിഴ്‌നാടിന് ആവശ്യത്തിന് ജലം നൽകണമെന്ന നിലപാടും സംസ്ഥാനം സ്വീകരിച്ചിരുന്നു. നിയമസഭയിൽ പാസാക്കിയ കാര്യമാണിത്. തമിഴ്‌നാടിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിർമിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് കേന്ദ്രസർക്കാർ ചർച്ച നടത്തണം. എം.കെ. സ്റ്റാലിനുമായി സംസാരിക്കുമെന്ന് പലതവണ പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കുന്നില്ല.”- ഡീൻ പറഞ്ഞു.

Related Articles

Latest Articles