Wednesday, May 22, 2024
spot_img

ഓഫർ ക്ലോസസ് സൂൺ … പത്ത് വർഷം ! 9129 കോടി രൂപ പ്രതിഫലം !എംബപെയ്ക്ക് തകർപ്പൻ ഓഫറുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജി

പാരിസ് : ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബപയെ പിടിച്ചു നിർത്താൻ കലക്കൻ ഓഫറുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജി. അടുത്ത 10 വർഷത്തേക്കു ക്ലബ്ബിൽ തുടരുന്നതിന് 100 കോടി യൂറോ (ഏകദേശം 9129 കോടി രൂപ)യാണ് ക്ലബിന്റെ വാഗ്ദാനം.

ഈ കരാറിനോട് സമ്മതം മൂളുകയാണെങ്കിൽ ഇപ്പോൾ 24 കാരനായ താരത്തിന്, തന്റെ 34 വയസ്സുവരെ പിഎസ്ജിയിൽ തുടരേണ്ടി വരും. താരത്തിന്റെ കരിയറിലെ സുവർണകാലം മുഴുവൻ ഉൾക്കൊള്ളുന്ന കരാർ ആയതിനാൽ ലൈഫ്ടൈം ഡീൽ എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം താരം ഈ ഓഫറിൽ പ്രതികരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത വർഷം കരാ‍ർ തീരുന്നതോടെ ക്ലബ് വിടുമെന്ന് എംബപെ ആവർത്തിച്ചിരുന്നു. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് താരം ചേക്കേറുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ക്ലബ് വിടുകയാണെങ്കിൽ അത് ഈ വർഷം തന്നെ വേണമെന്നും അത് വഴി റിലീസ് ക്ലോസ് ഇനത്തിൽ ലഭിക്കുന്ന വൻതുക സ്വന്തമാക്കി നീക്കം ലാഭത്തിലാക്കാനാണ് തങ്ങൾക്കും ആഗ്രഹമെന്നും പിഎസ്ജി വ്യക്തമാക്കിയിരുന്നു. കരാർ പൂർത്തിയാക്കിയാണ് എംബപെ പോകുന്നതെങ്കിൽ ക്ലബ്ബിനു റിലീസ് ക്ലോസ് ഇനത്തിൽ പണം ലഭിക്കില്ല

Related Articles

Latest Articles