Tuesday, October 27, 2026

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി; നെയ് വിളക്കേന്തി മനസ്സുരുകി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്; അറിയാം മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ കഥയും വിശ്വാസങ്ങളും

പറഞ്ഞു പഴകിയ ഐതിഹ്യങ്ങള്‍ക്കും പുരാണങ്ങള്‍ക്കുമപ്പുറം ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നത്ത് സ്ഥിതി ചെയ്യുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം.പണ്ട് എപ്പോഴോ സ്വര്‍ഗ്ഗത്തില്‍ നിന്നും സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഈ പ്രദേശത്ത് ഒരു മിഴാവിന്റെ രപത്തില്‍ താഴേക്ക് പതിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് ആ മിഴാവ് അഥവാ മൃദംഗം വന്നു വീണ ഇടമാണ് മൃദംഗശൈലനിലയം ആയതും അത് പിന്നീട് മിഴാവ്കുന്ന് ആയതും. വീണ്ടും മിഴാക്കുന്നും മൊഴക്കുന്നും ആയി അവസാനം മുഴക്കുന്നില്‍ എത്തി നില്‍ക്കുകയാണ്. ക്ഷേത്രത്തിനുള്ളില്‍ മിഴാവ് വന്നുവീണു എന്നു വിശ്വസിക്കപ്പെടുന്ന ഭാഗം കാണം. ഇവിടെ അല്പം കുഴിഞ്ഞാണ് ഭൂമിയുള്ളത്. ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തില്‍ ഇത് കാണാം. അതുകൊണ്ടുതന്നെ സരസ്വതി ദേവിയായും ഇവിടുത്തെ ഭഗവതിയെ കാണുന്നു.

വിശ്വാസങ്ങളനുസരിച്ച് പരശുരാമന്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായാണ് മൃദംഗശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം എന്നാണിതിന്റെ പേര്. പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ദേവിയാണെങ്കിലും സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെടുന്നു.മൃദംഗ ശൈലൈശ്വരി ക്ഷേത്രം മൂകാംബിക ക്ഷേത്രത്തിന് തുല്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

എത്രവലിയ അസാധ്യ കാര്യമായാലും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ – ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് ക്ഷേത്ര ചരിത്രം പറയുന്നത്.

Related Articles

Latest Articles