ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘സണ്ണി ഡേയ്‌സ്. സുനീർ സുലൈമാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂനിര്‍ സുലൈമാൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘സണ്ണി ഡേയ്‍സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. മുകേഷ്, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ശെല്‍വകുമാര്‍ എസ് ആണ് ഛായാഗ്രാഹണൺ നിര്‍വഹിക്കുന്നത്. അതുല്‍ ആനന്ദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
റെനീഷ് കെ ജി ആണ് ചിത്രം നിര്‍മിക്കുന്നത്. . ബ്ളു ലൈൻ മൂവീസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് തിലകം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ബിജു കടവൂർ, എഡിറ്റർ റിതിൻ രാധാകൃഷ്‍ണ. കല- രഞ്‍ജിത്ത് കൊത്താരി, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്‍ത്രാലങ്കാരം- അനിൽ ചെമ്പൂർ. സ്റ്റിൽസ്- അഗസ്റ്റിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ കരുണാകരൻ. അസോസിയേറ്റ് ഡയറക്ടർ- പി.ജെ. പ്രിജിൻ. പി.ആർ.ഒ. – എ.എസ്. ദിനേശ്

