Wednesday, January 14, 2026

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. ദിലീപ് വിചാരണ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ ദിലീപ് പറഞ്ഞു.

അതേസമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കയ്യിൽ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടെന്നും തനിക്കെതിരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കണ്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കയ്യില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുകയുണ്ടായി. ഇതുസംബന്ധിച്ച്‌ വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി.

Related Articles

Latest Articles