ദുബായ്: ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടവും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചില്ല. ദില്ലി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് 33 റൺസിന്റെ തോൽവി. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 126 റൺസ് കുറിക്കാനെ സാധിച്ചുള്ളൂ. 53 പന്തിൽ 70 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നെങ്കിലും രാജസ്ഥാനെ വിജയതീരത്തെത്തിക്കാൻ സാധിച്ചില്ല. മഹിപാൽ ലാംറോർ (19) ഒഴികെ മറ്റാരും സഞ്ജുവിന് കാര്യമായ പിന്തുണ നൽകാത്തതിനാൽ രാജസ്ഥാൻ തോൽവി നേരിടുകയായിരുന്നു.
ദില്ലിക്കായി ആന്റിച്ച് നോര്‍ക്യ രണ്ടു വിക്കറ്റു വീഴ്ത്തിയപ്പോൾ അവേഷ് ഖാൻ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാഡ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദില്ലി ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്.
ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദില്ലി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പ്ലേ ഓഫ് ബര്‍ത്തും ഉറപ്പിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

