Sunday, May 19, 2024
spot_img

സി പി എം ഭക്തിയുടെ പാരമ്യത്തില്‍ സംവിധായകന്‍ കമല്‍- പാര്‍ട്ടി കൊലപാതകങ്ങള്‍ അപലപിക്കേണ്ട കാര്യമില്ല,പ്രധാനമന്ത്രി മോദി നരാധമന്‍ തന്നെയെന്നും പരാമര്‍ശം

തിരുവനന്തപുരം: ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിക്കുന്ന സംവിധായകന്‍ കമലിന് രാഷ്ട്രീയ കൊലപാതകങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പ്. രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിക്കേണ്ട കാര്യം തനിക്കില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. വിരുദ്ധ ചേരികളില്‍ നില്‍ക്കുന്നവര്‍ അത് അപലപിക്കുന്നുണ്ട്.

പ്രമുഖ ടെലിവിഷന്‍ ചാനലിന്‍റെ പ്രതിവാര ചര്‍ച്ചാ പരിപാടിയിലായിരുന്നു കമലിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമന്‍ എന്ന് വിളിച്ചതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും സംവിധായകന്‍ കമല്‍ പറഞ്ഞു.
അഭിമുഖത്തില്‍ കമല്‍ പറഞ്ഞ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായി.സി പി എമ്മിനോടുള്ള ഭയഭക്തി ബഹുമാനത്താല്‍ ആ പാര്‍ട്ടിയുടെ എല്ലാ നടപടികളെയും കണ്ണുംപൂട്ടി ശരിവെക്കുന്ന തരത്തിലേക്കുള്ള അധഃപതനമാണ് കമലിന്‍റെ പ്രതികരണം എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.

Related Articles

Latest Articles