തിരുവനന്തപുരം; കർക്കിടക വാവ് ദിനത്തിൽ ശംഖുമുഖത്ത് ബലിതര്‍പ്പണം നടത്തുന്നത് സംബന്ധിച്ച് ജില്ലാകളക്ടറും ദേവസ്വംബോര്‍ഡും തമ്മില്‍ തര്‍ക്കം. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബലിതര്‍പ്പണത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ദേവസ്വം ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. അതേസമയം ശംഖുമുഖത്ത് നാളെ ബലിതര്‍പ്പണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

