Friday, May 3, 2024
spot_img

ഉണ്ണി ആറന്മുള അന്തരിച്ചു; വിടവാങ്ങിയത് നടി ഉർവശിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ

സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള (കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ച് ഇന്നലെ വൈകുന്നേരം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച സംവിധായകനായിരുന്നു അദ്ദേഹം. എതിർപ്പുകളിലൂടെയാണ് നടി ഉർവശി മലയാള സിനിമയിലെത്തുന്നത്.

കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകൾക്ക് തകരാർ സംഭവിച്ചതിനാൽ ഈ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല.

ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ സജീവമായത്. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അവിവാഹിതനായിരുന്നു.
സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Related Articles

Latest Articles