Friday, May 3, 2024
spot_img

‘വെട്ടം’ സിനിമയിലെ ‘തീപ്പെട്ടിക്കൊള്ളി’യെ ഓർമ്മയുണ്ടോ?: ചിത്രങ്ങൾ വൈറൽ

ദിലീപ് ചിത്രങ്ങൾക്ക് അന്നും ഇന്നും ലഭിക്കുന്ന പ്രേക്ഷക പിന്തുണ വലുതാണ്. മലയാള സിനിമയിൽ ഏറ്റവും വലിയ ഹിറ്റ് കോമഡി എന്റര്‍ടെയിനര്‍ മൂവിയായിരുന്നു വെട്ടം. 17 കൊല്ലം മുൻപ് ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പിറന്ന സിനിമ ഇപ്പോഴും ടെലിവിഷനിലെത്തിയാൽ പലർക്കും കാണാനേറെ ഇഷ്ടമാണ്. ഭാവ്ന പാനി(bhavna pani)എന്ന നടിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. ഈ നടിയെ ആ‍ർക്കും പെട്ടെന്ന് മറക്കാനാകില്ല. ഭാവ്നയുടെ ആദ്യ മലയാള സിനിമയായിരുന്നു വെട്ടം. ഇപ്പോഴിതാ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്.

Bhavna Pani (@BhavnaPani) / Twitter

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഇപ്പോഴത്തെ ലുക്കും സിനിമയിലേത് പോലെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ വെട്ടത്തിലെ തീപ്പെട്ടി കൊള്ളിയാണോ ഇതെന്ന സംശയം തോന്നും. മോഡലും, കഥക്, ഒഡീസി നർത്തകി കൂടിയാണ് ഭാവ്ന പാനി. യോഗ ചിത്രങ്ങളും ഭാവ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

വെട്ടത്തിന് ശേഷം ആമയും മുയലും എന്ന മലയാളം സിനിമയിൽ ഐറ്റം ഡാൻസറായും എത്തിയിട്ടുണ്ട്. ബോളിവുഡിലാണ് ഭാവ്ന ഏറെ തിളങ്ങിയത്. 2019ൽ പുറത്തിറങ്ങിയ ‘സ്പേസ് മോംമ്സ്’ എന്ന സിനിമയിലാണ് ഭാവ്ന ഒടുവിൽ അഭിനയിച്ചത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles