Saturday, October 24, 2026

സംസ്ഥാനത്ത് വിലസി ലഹരി മാഫിയ;
പൂജപ്പുര ജയിലിനകത്തും എംഡിഎംഎ വിതരണം; രണ്ടുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം : മയക്കുമരുന്ന് കേസിൽ പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്‌ക്ക് മാരക മയക്കുമരുന്ന് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലെനിൻ, വിനോദ് എന്നിവരാണ് പിടിയിലായത്. ഇവർ പ്രതിയെ കാണാൻ ജയിൽ എത്തുകയും സന്ദർശക മുറിയിൽവെച്ച് മയക്കുമരുന്ന് കൈമാറുകയുമായിരുന്നു.

മയക്കു മരുന്ന് കേസ് പ്രതിയായ സജി എന്നായാൾക്കാണ് പിടിയിലായവർ മയക്കുമരുന്ന് എത്തിച്ച് നൽകിയത്. ഇവർക്ക് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ജയിലിലെ മറ്റുതടവുകാർക്കും ഇവർ എംഡിഎംഎ എത്തിച്ച് നൽകിയതായി പോലീസിന് സംശയമുണ്ട്.

Related Articles

Latest Articles