തിരുവനന്തപുരം : ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ. സൂപ്പർതാരം വിരാട് കോലിയും ഭാവി സൂപ്പർതാരം ശുഭ്മൻ ഗില്ലും സെഞ്ചുറികളുമായി റൺസടിക്കുന്നതിൽ മത്സരിച്ചപ്പോൾ ഇന്ത്യൻ സ്കോർ നിശ്ചിത 50 ഓവറിൽ 390 ലെത്തി.
വിരാട് കോഹ്ലി പുറത്താകാതെ 110 പന്തിൽ 166 റൺസും ശുഭ്മൻ ഗിൽ 97 പന്തിൽ 116 റൺസും നേടി . ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇന്നത്തെ സെഞ്ചുറിയോടെ ഹോംഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറിനേടുന്ന താരമായി കോഹ്ലി മാറി. സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്.
ശ്രീലങ്കൻ നിരയിൽ കസൂൻ രജിത 10 ഓവറിൽ 81 റൺസ് വഴങ്ങിയും ലഹിരു കുമാര 10 ഓവറിൽ 87 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്നെ എട്ട് ഓവറിൽ 58 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി

