Friday, October 2, 2026

നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ ; ബിസ്‌കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് എക്‌സൈസ്

മലപ്പുറം: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി എക്‌സൈസ്. ലോറികളില്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവില്‍നിന്നാണ് പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്നത്. എടപ്പാള്‍ വട്ടംകുളത്തെ ബിസ്‌കറ്റ് ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ പിടിച്ചത്.. രണ്ട് ലോറികളില്‍നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇത് തിരുവന്തപുരത്തെത്തിക്കാനായിരുന്നു ശ്രമമെന്ന് പ്രതികൾ മൊഴി നൽകി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് എക്‌സൈസ് അറിയിച്ചു.

Related Articles

Latest Articles