Monday, April 29, 2024
spot_img

എരിയുന്ന ചൂടത്ത് വാടാതെ നിൽക്കണ്ടേ! ഇവ ശ്രദ്ധിച്ചോളു …

പൊള്ളുന്ന വേനൽക്കാലമായാൽ പിന്നെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിരവധിയാണ്.നിർജ്ജലീകരണം, ചർമ്മ രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‍നങ്ങളിലോട്ട് ഇവ നയിച്ചേക്കാം.അന്തരീക്ഷതാപം ക്രമത്തിലധികം ഉയരുന്നത് അമിതമായി ക്ഷീണത്തിന് കാരണമാകുന്നതിനൊപ്പം ഭക്ഷ്യവിഷ ബാധ, പനി, ചൊറിച്ചിൽ എന്നീ പ്രശ്‍നങ്ങളും ഉണ്ടാകും. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …

ധാരാളം വെള്ളം കുടിക്കണം

അന്തരീക്ഷതാപം കൂടുന്നതും, ധാരാളം വിയർക്കുന്നതും ശരീരത്തിൽ നിര്ജ്ജലീകരണം ഉണ്ടാകാൻ കാരണമാകും. ഇത് പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും ഉണ്ടാക്കുകയും ചെയ്യും. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രാവിലെ എണിക്കുമ്പോൾ തന്നെ ധാരാളം വെള്ളം കുടിക്കുകയും, പുറത്ത് പോകുമ്പോൾ വെള്ളം കൊണ്ട് പോകുകയും ചെയ്യണം. ദിവസവും 2 – 3 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

സൂര്യാഘാത ഏൽക്കാതെ സൂക്ഷിക്കണം

സൂര്യാഘാതം ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കണം.

ധാരാളം പഴവും പച്ചക്കറികളും കഴിക്കുക

എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.

ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

ചൂടും വെയിലുമുള്ള ദിവസങ്ങളിൽ നേർത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. കടുത്ത നിറങ്ങൾ ചൂട് കൂടുതൽ ആകരിക്കുകയും ഇത് വഴി ശരീരത്തിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും ചെയ്യും. മാത്രമല്ല ഇറക്കിയ വസ്ത്രങ്ങൾ വിയർക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

Related Articles

Latest Articles