Monday, May 6, 2024
spot_img

മണ്‍പാത്രത്തില്‍ നിറച്ച് വെച്ച വെള്ളം കുടിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങളേറെ,അറിയേണ്ടതെല്ലാം

മണ്‍പാത്രത്തില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്, വേനല്‍ക്കാലത്ത് ഏത് പാത്രത്തിലാണ് വെള്ളം കുടിക്കേണ്ടത് എന്നൊക്കെ എല്ലാവരുടെയും മനസില്‍ ഉയരുന്ന ചോദ്യങ്ങളാണ്.
വേനല്‍ക്കാലം ആരംഭിച്ചതോടെ വിപണികളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്. വലിയ മാളുകളിലും വഴിയോരത്തെ ചെറിയ കടകളിലുമുള്‍പ്പെടെ എല്ലായിടത്തും മണ്‍പാത്രങ്ങളും, ഗ്ലാസ്സുകളും, കുപ്പികളും കാണാം. വേനല്‍ക്കാലത്ത് മണ്‍പാത്രത്തിലെ വെള്ളം കുടിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ട്.

ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നതിനേക്കാള്‍ ഏറെ ആരോഗ്യകരമാണ് മണ്‍പാത്രത്തിലെ വെള്ളം കുടിക്കുന്നതെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്.മണ്‍പാത്രത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതും വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. മണ്‍കുടത്തില്‍, അതായത് മണ്‍പാത്രത്തിലെ വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ദഹനശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Related Articles

Latest Articles