Sunday, April 28, 2024
spot_img

കൊതുക് കടിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഇനി ചൊറിഞ്ഞ് ദേഹം പൊട്ടിക്കേണ്ട! അറിയാം ഇവ

കൊതുക് കടിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്, ഇതിനോടൊപ്പം, കൊതുകുകടിയേറ്റ ഭാഗം വീര്‍ത്ത് വരുകയും ചെയ്യും. കൊതുകുകടിക്കുമ്പോഴുള്ള ബുദ്ധിമുട്ട് കുറയ്ക്കാന്‍ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്, ഈ മഴക്കാലത്ത് ഇത് ഉറപ്പായും പ്രയോജനപ്പെടും.

ഐസ് ക്യൂബ്

കൊതുക് കടിച്ച ഭാഗം വീര്‍ത്തുവരുന്നത് കുറയ്ക്കാന്‍ ഐസ് ക്യൂബ് വയ്ക്കുന്നത് സഹായിക്കും. ഇത് ഒരു മരവിപ്പ് ഉണ്ടാക്കുകയും അസ്വസ്ഥത ഇല്ലാതാക്കുകയും ചെയ്യും. ഒരു തുണിയില്‍ കുറച്ച് ഐസ് പൊതിഞ്ഞ് കൊതുക് കടിച്ച ഭാഗത്ത് വയ്ക്കാം. പക്ഷെ, ദീര്‍ഘനേരം ഇങ്ങനെ വയ്ക്കുന്നത് ചർമ്മത്തിന് നല്ലതല്ല.

കറ്റാര്‍വാഴ

ചര്‍മ്മത്തിന് ഏറ്റവും ഫലപ്രദമായ മാറ്റങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കൊതുകുകടി മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനും ഇത് ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ ജെല്ലില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതിന് സഹായിക്കും. കറ്റാര്‍വാഴയുടെ ഒരു ചെറിയ തണ്ടെടുത്ത് ജെല്‍ വേര്‍തിരിച്ച ശേഷം ഇത് പുരട്ടാം.

തേന്‍

തേനും ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. കൊതുക് കടിച്ച ഭാഗത്ത് ഒരു തുള്ളി തേനെടുത്ത് തേക്കുന്നത് ആശ്വാസം നല്‍കും.

തുളസി

കൊതുകു കടിച്ചാല്‍ തുളസിയുടെ ഇലകള്‍ അരച്ച് തേക്കുന്നത് നല്ലതാണ്. അതുമാത്രമല്ല, കുറച്ച് തുളസിയിലകള്‍ എടുത്ത് അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിച്ച് ആ വെള്ളം ചര്‍മ്മത്തില്‍ പുരട്ടുന്നതും ഫലപ്രദമാണ്.

സവോള

എല്ലാ അടുക്കളകളിലും ഉറപ്പായും സവോള ഉണ്ടാകും. സവോളയുടെ ഒരു ചെറിയ കഷ്ണം എടുത്ത് കൊതുക് കടിച്ച ഭാഗത്ത് നേരിട്ട് പുരട്ടാം. കുറച്ചുസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.

Related Articles

Latest Articles