ഇപ്പോൾ കറുപ്പിന് ശേഷം മൈക്ക് ആണ് കേരളത്തിലെ ചർച്ച വിഷയം. മൈക്ക് പോലും വിചാരിച്ചു കാണില്ല, താൻ ഇത്ര പെട്ടെന്ന് പോപ്പുലർ ആകുമെന്ന്, മാത്രവുമല്ല ജയിലും കിടക്കേണ്ടി വരുമെന്ന്. ഇപ്പോൾ ഈ വിഷയം വലിയ രീതിയിൽ ചർച്ചയാകുമ്പോൾ പഴയ ഒരു വിഡിയോയായാണ് വീണ്ടും വൈറലാകുന്നത്. അതായത് മൂന്ന് വ്യത്യസ്ത ആളുകൾ പൊതു വേദികളിൽ സംസാരിക്കുമ്പോൾ മൈക്ക് പണി തരുമ്പോൾ ഉള്ള അവിടുത്തെ സാഹചര്യമാണ് വീഡിയോയിലുള്ളത്. ഒന്ന് നമ്മുടെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ ഒരു വേദിയിൽ വച്ച് സംസാരിക്കുമ്പോഴാണ് കോയിന്ദൻ മാഷിന് മൈക്ക് പണി കൊടുക്കുന്നത്. ഉടൻ തന്നെ മൈക്ക് ഓപ്പറേറ്റർ അടുത്ത വന്നു മാഷിനോട് കുറച്ചും കൂടെ അടുത്തേക്ക് നിന്നു സംസാരിക്കാൻ പറയുകയും ചെയ്തു. എന്നാൽ അത് ഇഷ്ടപ്പെടാത്ത മാഷ്, പൊതു വേദിയിൽ വച്ച് തന്നെ അയാളോട് കയർക്കുകയാണ് ചെയ്തത്.
രണ്ടാമത്തേത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ഇരട്ടച്ചങ്കനും സംസാരിക്കുന്നതിനിടയിൽ മൈക്ക് പണി കൊടുത്തപ്പോൾ ദേഷ്യത്തോടെ മൈക്ക് പിടിച്ചു വലിച്ചു മാറ്റുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അതിലും മൈക്ക് ഓപ്പറേറ്ററെ മുഖ്യൻ കണക്കിന് ശകാരിക്കുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ ഒരു പൊതുവേദിയിൽ സംസാരിച്ചപ്പോൾ മൈക്ക് കേടായപ്പോൾ, മോദിയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് നമുക്ക് നോക്കാം.
കണ്ടല്ലോ, മോദി എങ്ങനെയാണു മൈക്ക് നിന്ന് പോയപ്പോൾ പ്രതികരിച്ചതെന്ന്. ഇത് തീർച്ചയായും കേരളത്തിലെ ചില നേതാക്കൾ കണ്ട് പഠിക്കേണ്ടതുണ്ട്. വളരെ കൂളായി നിന്ന് കൊണ്ട്, മൈക്ക് ഓപ്പറേറ്റർ വരുന്നത് വരെ വളരെ ശാന്തനായി, അയാൾ വന്ന ശേഷം അത് സെറ്റ് ചെയുമ്പോൾ ഒപ്പം അയാളെ സഹായിക്കുകയും ആണ് മോദി ചെയ്യുന്നത്. മൈക്ക് സെറ്റ് ആക്കിയിട്ട് മൈക്ക് ഓപ്പറേറ്റർ അവിടെ നിന്നും പോകുമ്പോൾ, മോദി പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്…. ഈ മൈക്ക് ഓപറേറ്ററോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നാളെ വാർത്ത വരുന്നത് മൈക്ക് കേടായി എന്നുപറഞ്ഞുകൊണ്ടായിരിക്കില്ല, മറിച്ച് നരേന്ദ്ര മോദിയുടെ സംസാരം തടസപ്പെട്ടു എന്നായിരിക്കുമെന്നാണ് മോദി വളരെ ചിരിച്ചു കൊണ്ട് തമാശയായി പറയുന്നത്. അതേസമയം, മോദിയുടെ ചുറ്റും സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, അവർ ആരും പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി എന്നും പറഞ്ഞു കൊണ്ട് മൈക്കിനെയും മൈക് ഓപ്പറേറ്ററെയും കസ്റ്റഡിയിൽ എടുക്കുകയും , അയാൾക്കെതിരെ fir ഇടുകയും ചെയ്തിട്ടില്ല. ഇതാണ് കേരളത്തിലെ ഭരണാധികാരികളും നരേന്ദ്രമോദിയും തമ്മിൽ ഉള്ള വ്യത്യസം. കൂടാതെ, ഇവരുടെ അടുത്തൊക്കെ ജനം എങ്ങനെയാണ് ഒരാവശ്യത്തിനായി ചെല്ലുന്നത്, കേൾക്കാനുള്ള ക്ഷമയും , പരിഹാരം കണ്ടെത്താനുള്ള കഴിവൊന്നുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇവരൊക്കെ ജനങ്ങളെ സേവിക്കുന്നത്. ഇത് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യമാണ്.

