Friday, May 17, 2024
spot_img

ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനെയാണ് (76) പറവൂർ കവലയ്ക്കടുത്ത്‌ സെമിനാരിപ്പടിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തിൽ എഴുതിവെച്ചിരിക്കുന്നതായി കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Related Articles

Latest Articles